മുംബൈ നവംബര്‍ 15: മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് വെള്ളിയാഴ്ച ആത്മവിശ്വാസത്തോടെ പറഞ്ഞ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഒരുപാട് കാലം ശിവസേന സംസ്ഥാനത്തെ ഭരിക്കുമെന്നും അതില്‍ നിന്ന് പാര്‍ട്ടിയെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ശിവസേനയെന്നും, പാര്‍ട്ടി എന്നും ഇവിടെയുണ്ടാകുമെന്നും റാവത്ത് പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിന് അഞ്ച് വര്‍ഷത്തേക്ക് കുറിച്ച് സംസാരിക്കണം, വരുന്ന 25 വര്‍ഷത്തേക്ക് മുഖ്യമന്ത്രി പദം വേണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും റാവത്ത് പ്രതികരിച്ചു.