മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി മുഹമ്മദ് റാഫിഖ് സത്യപ്രതിജ്ഞ ചെയ്തു

ഷില്ലോങ് നവംബര്‍ 13: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മുഹമ്മദ് റാഫിഖ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തഥഗത റോയ് റാഫിഖിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജസ്ഥാന്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജായിരുന്നു റാഫിഖ്. ഇപ്പോള്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ എകെ മിത്താലായിരുന്നു മേഘാലയ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്. മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ, മേഘാലയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹമാര്‍സന്‍ സിങ് തുടങ്ങി നിരവധി വിശിഷ്ടവ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.

രാജസ്ഥാനിലെ ചുരുവിലാണ് റാഫിഖിന്റെ ജനനം. 1999 മുതല്‍ 2006 വരെ അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായി. അഞ്ച് വര്‍ഷത്തില്‍ കൂടുതലായ കേസുകള്‍ക്കായിരിക്കും മുന്‍ഗണനയെന്ന് റാഫിഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Share
അഭിപ്രായം എഴുതാം