കര്‍താപൂര്‍ ഇടനാഴി ഉദ്ഘാടനം: പ്രധാനമന്ത്രി ബാബാ നാനാക്ക് ഗുരുദ്വാരയില്‍

കര്‍താപൂര്‍ നവംബര്‍ 9: രാജ്യം അയോദ്ധ്യ വിധിയ്ക്കായി കാത്തിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയില്‍. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിനായാണ് മോദി ഗുരുദാസ്പൂരിലെത്തിയത്.

ഇന്നാണ് കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം. അഞ്ഞൂറിലധികം പേരടങ്ങുന്ന ആദ്യ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തിന് മോദി ഫ്ളാഗ് ഓഫ് ചെയ്യും. 4.5 കിമീ നീളമാണ് കര്‍താപൂര്‍ ഇടനാഴിക്കുള്ളത്.

Share
അഭിപ്രായം എഴുതാം