ചിൻ‌മയാനന്ദ് കേസിൽ എസ്‌ഐടി കുറ്റപത്രം സമർപ്പിച്ചു

ചിൻ‌മയാനന്ദ്

ഷാജഹാൻ‌പൂർ നവംബർ 6: ബിജെപി നേതാവ് ചിൻ‌മയാനന്ദ് ഉൾപ്പെട്ട ബലാത്സംഗ കേസിൽ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം (എസ്‌ഐടി) ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് കുറ്റപത്രം സമർപ്പിച്ചു. രണ്ട് മാസത്തോളം നടന്ന അന്വേഷണത്തിൽ 4,700 പേജുള്ള കേസ് ഡയറി എസ്‌ഐടി തയ്യാറാക്കിയിട്ടുണ്ട്.

ബുധനാഴ്ച കനത്ത പോലീസ് സുരക്ഷയിൽ ചിന്മയാനന്ദിനെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം കോടതിയിലെത്തിച്ചു. മുൻ കേന്ദ്രമന്ത്രിയെ കോടതിയിൽ ഹാജരാക്കിയ ശേഷം അദ്ദേഹത്തെ ജയിലിലേക്ക് തിരിച്ചയച്ചു.  തുടർന്ന്, നിയമ വിദ്യാർത്ഥി, പെൺകുട്ടിയുടെ സുഹൃത്ത് സഞ്ജയ് സിംഗ്, വിക്രം സിംഗ്, സച്ചിൻ സെംഗാർ എന്നിവരെ കോടതിയിൽ ഹാജരാക്കി.

Share
അഭിപ്രായം എഴുതാം