മെഹ്ബൂബയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന് മകള്‍ ഇല്‍തിജ

ഇല്‍തിജ മുഫ്തി, മെഹ്ബൂബ മുഫ്തി

ന്യൂഡല്‍ഹി നവംബര്‍ 5: കാശ്മീരില്‍ കഠിനമായ തണുപ്പാണ് വരുന്നതെന്നും അതിനാല്‍ അമ്മയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി അധികൃതരോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടു. ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക്, ഇല്‍തിജ ഇത് കാണിച്ച് കത്തെഴുതി. മെഹ്ബൂബയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്നും ഇല്‍തിജ ട്വീറ്റ് ചെയ്തു.

ആഗസ്റ്റില്‍ അനുച്ഛേദം 370 പിന്‍വലിച്ച് ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്രമങ്ങളോട് അനുബന്ധിച്ച് വീട്ടുതടങ്കലില്‍ കഴിയുകയാണ് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി.

Share
അഭിപ്രായം എഴുതാം