മക്ഡൊണാള്‍സിന്‍റെ സിഇഒ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനെ നയം ലംഘിച്ചതിന് പുറത്താക്കി

സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക്

ന്യൂയോര്‍ക്ക് നവംബര്‍ 4: പ്രമുഖ ആഗോള ഭക്ഷണ വ്യാപാര ശൃംഖലയായ മക്ഡൊണാളസിന്‍റെ സിഇഒ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനെയാണ് കമ്പനി നയം ലംഘിച്ചതിന്‍റെ പേരില്‍ പുറത്താക്കിയത്. കമ്പനിയിലുള്ള ജീവനക്കാരിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് സ്റ്റീവിനെ പുറത്താക്കിയത്. മക്ഡൊണാള്‍സ് യുഎസ്എ മേധാവി ക്രിസ് കെംപ്സിന്‍സ്കിയാണ് സ്റ്റീവിന് പകരമെത്തുക.

ജീവനക്കാരിയുമായി ബന്ധത്തിലേര്‍പ്പെട്ടത് തെറ്റാണെന്നും ബോര്‍ഡിന്‍റെ തീരുമാനത്തെ അംഗീകരിക്കുന്നതായും സ്റ്റീവ് കമ്പനിക്ക് അയച്ച ഇമെയിലില്‍ പറയുന്നു. 100 രാജ്യങ്ങളിലായി 38,000 സ്ഥലങ്ങളിലായുള്ള ആഗോള ഭക്ഷണ വ്യാപാര ശൃംഖലയാണ് മക്ഡൊണാള്‍സ്.

Share
അഭിപ്രായം എഴുതാം