വാളയാര്‍ പീഡനകേസ്: ഉദ്യോഗസ്ഥര്‍ കേസില്‍ ബോധപൂര്‍വ്വം വീഴ്ചവരുത്തിയെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍

പാലക്കാട് ഒക്ടോബര്‍ 30: വാളയാറില്‍ സഹോദരിമാരുടെ പീഡന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം വീഴ്ച വരുത്തിയെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ ആരോപിച്ചു. കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചയുടനെ, തന്നെ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതായി ജലജ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ പല തവണ കേസ് മാറ്റി വെയ്ക്കേണ്ട സാഹചര്യമുണ്ടായി.

വാളയാര്‍ കേസില്‍ മൂത്ത പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് വിചാരണ കോടതി വിധി. മുമ്പുണ്ടായ പീഡനങ്ങള്‍ കാരണമായെന്ന് പറയാനാകില്ലെന്നും വിധിയില്‍ പറയുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്ന വാദം പ്രോസിക്യൂഷന്‍ ഒരിക്കല്‍ പോലും ചോദ്യം ചെയ്തിട്ടില്ലെന്ന് വിധിയില്‍ വ്യക്തമാണ്. വാളയാര്‍ കേസില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

Share
അഭിപ്രായം എഴുതാം