കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നേതാക്കളെയും അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ എംപി

നിക്കോളാസ് ഫെസ്റ്റ്

ന്യൂഡല്‍ഹി ഒക്ടോബര്‍ 30: കാശ്മീര്‍ സന്ദര്‍ശനത്തിന്ശേഷം, കാശ്മീരില്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ എംപി നിക്കോളാസ് ഫെസ്റ്റ് പ്രതികരിച്ചു. യൂറോപ്യന്‍ പ്രതിനിധികളെ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചുവെങ്കില്‍ ഇന്ത്യയിലെ പ്രതിപക്ഷത്തെയും അതിന് അനുവദിക്കണമെന്ന് ഫെസ്റ്റ് കൂട്ടിച്ചേര്‍ത്തു. അനുച്ഛേദം 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഭീകരവാദത്തെ ഇല്ലാതാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നടപടികളെ പിന്തുണക്കുന്നതായും സംഘം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനം അവസാനിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സംഘം.

കാശ്മീര്‍ സന്ദര്‍ശിച്ച 28 പേരില്‍ 22 പേരും വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ വക്താക്കളാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഫ്രാന്‍സില്‍ നിന്നുള്ള ആറുപേരും, പോളണ്ടില്‍ നിന്ന് അഞ്ച് പേരും വലതുപക്ഷ പാര്‍ട്ടിയിലെ അംഗങ്ങളാണ്. ജമ്മു-കാശ്മീരിലെ സാഹചര്യവുമായി ബന്ധപ്പെട്ട് വാഷിംങ്ടണ്ണില്‍ നടന്ന യുഎസ് കോണ്‍ഗ്രസ്സില്‍ ചില പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചതാണ് സന്ദര്‍ശനത്തിന് കാരണാമായത്.

Share
അഭിപ്രായം എഴുതാം