ജമ്മു കാശ്മീര്‍ ഒക്ടോബര്‍ 31 മുതല്‍ ഔദ്യോഗിക കേന്ദ്രഭരണ പ്രദേശമാകും

ശ്രീനഗര്‍ ഒക്ടോബര്‍ 24: ഒക്ടോബര്‍ 31ന് ജമ്മുവില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കാശ്മീരിനെ ഔദ്യോഗികമായി കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കും. പ്രഖ്യാപനത്തോടെ ജമ്മു കാശ്മീര്‍ രണ്ട് കേന്ദ്രഭരണ പ്രദേശമായി മാറും- ജമ്മു കാശ്മീരും, ലഡാക്കും. ജമ്മു കാശ്മീരിന് പുതിയ ലഫ്റ്റനന്‍റ് ഗവര്‍ണറും ലഡാക്കിന് പുതിയ അഡ്മിനിസ്ട്രേറ്ററും വരും. ഇപ്പോള്‍ ജമ്മു കാശ്മീര്‍ ഗവര്‍ണറായ സത്യപാല്‍ മാലിക് തന്നെയാകും ജമ്മു കാശ്മീര്‍ ലഫ്.ഗവര്‍ണര്‍. ജമ്മു കാശ്മീര്‍ നിയമസഭ ഉള്ള കേന്ദ്രഭരണ പ്രദേശമായി മാറുമ്പോള്‍ ലഡാക്ക് അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിന് കീഴിലാകും.

ആഗസ്റ്റ് 6നാണ് അനുച്ഛേദം 370 റദ്ദാക്കി സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി അസാധുവാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

Share
അഭിപ്രായം എഴുതാം