ബംഗാളിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നുകള്‍, ചികിത്സ സൗജന്യമാണ്; മമത

കൊല്‍ക്കത്ത സെപ്റ്റംബര്‍ 25: ബംഗാളിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇപ്പോള്‍ മരുന്ന്, ചികിത്സ, രോഗനിര്‍ണ്ണയം എന്നിവ സൗജന്യമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബുധനാഴ്ച പറഞ്ഞു. ലോക ഫാര്‍മസിസ്റ്റ് ദിനമായ ഇന്നാണ് മമത ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ഇപ്പോള്‍ 115 ന്യായവില മെഡിക്കല്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിലയില്‍ 77% വരെ ഇളവുമുണ്ടെന്ന് മമത കൂട്ടിച്ചേര്‍ത്തു. രോഗികളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഈ പ്രമേയം ലക്ഷ്യമാക്കുന്നത്.

Share
അഭിപ്രായം എഴുതാം