ത്രിപുര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പുതപുമുഖത്തെ കൊണ്ടുവന്ന് ബിജെപി

മിമി മജുംഡര്‍

അഗര്‍ത്തല സെപ്റ്റംബര്‍ 3: ത്രിപുര ഉപതെരഞ്ഞെടുപ്പിനായി മൂന്ന് പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബദാര്‍ഘട്ട് നിയമസഭാമണ്ഡലത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റ് രണ്ട് പാര്‍ട്ടികളും പഴയ ആള്‍ക്കാരെ ഉള്‍പ്പെടുത്തിയപ്പോള്‍, സ്ഥാനാര്‍ത്ഥിയായി ബിജെപി കൊണ്ടുവന്നത് സ്കൂളിലെ പ്രധാനാദ്ധ്യാപികയെയാണ്.

പ്രധാനദ്ധ്യാപികയായ മിമി മജുംഡറിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡ കഴിഞ്ഞ രാത്രിയില്‍ പ്രഖ്യാപിച്ചു. യോഗ്യതയും ആത്മസമര്‍പ്പണമുള്ള പ്രവര്‍ത്തകയാണ് മിമിയെന്ന് ബിജെപി വക്താവ് നബേന്ദു ഭട്ടാചാര്യ പറഞ്ഞു. ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23നാണ്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെയാണ്.

Share
അഭിപ്രായം എഴുതാം