പാകിസ്ഥാനിലെത്താന്‍ സിക്ക് തീര്‍ത്ഥാടകര്‍ക്ക് വിസകള്‍ അനുവദിക്കും; പ്രധാനമന്ത്രി

ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ് സെപ്റ്റംബര്‍ 3: സിക്ക് തീര്‍ത്ഥാടകര്‍ക്കായി വിസകള്‍ അനുവദിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സിക്കുകാര്‍ക്ക് രാജ്യത്തെ കര്‍താപൂറിലെയും നാന്‍കാന സാഹിബിലെയും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വിസകള്‍ അനുവദിക്കും, ഇത് തങ്ങളുടെ ഉത്തരവാദിത്വമാണ്. വിമാനത്താവളത്തില്‍ വിസകള്‍ നല്‍കും. ഇത് ഞങ്ങളുടെ ആനുകൂല്ല്യമല്ലെന്നും ഉത്തരവാദിത്വമാണെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം