ബില്‍ മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ അവാര്‍ഡ് നരേന്ദ്രമോദിക്ക്

ബില്‍ ഗേറ്റ്സ്, നരേന്ദ്രമോദി

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 2: സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് ബില്‍ മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ അവാര്‍ഡിന് പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍ഹനായി. യുഎസ് സന്ദര്‍ശനത്തില്‍ മോദി അവാര്‍ഡ് സ്വീകരിക്കും. കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ്ങാണ് വിവരം ട്വീറ്റ് ചെയ്തത്.

2014-ലാണ് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് നരേന്ദ്രമോദി തുടക്കമിട്ടത്. ഒക്ടോബര്‍ 2 20104-ല്‍ മഹാത്മ ഗാന്ധിയുടെ ജന്മവാര്‍ഷികത്തില്‍, അദ്ദേഹത്തിനൊരു സമര്‍പ്പണമായിട്ടാണ് പദ്ധതി തുടങ്ങിയത്. 2019ഓട് കൂടി ഇന്ത്യയെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 9 കോടി ശുചിമുറികള്‍ നിര്‍മ്മിക്കണമെന്നും തീരുമാനിച്ചിരുന്നു.

മൈക്രോസോഫ്റ്റ് സ്ഥാപകനും കോടീശ്വരനുമായ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡ ഗേറ്റ്സും ചേര്‍ന്ന് നടത്തുന്ന സ്വകാര്യ

Share
അഭിപ്രായം എഴുതാം