പഞ്ചാബി കവിയത്രിയും നോവലിസ്റ്റുമായ അമൃത പ്രീതത്തിന്‍റെ 100-ാമത് ജന്മവാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍

അമൃത പ്രീതം

കൊല്‍ക്കത്ത ആഗസ്റ്റ് 31: പഞ്ചാബില്‍ നിന്നുള്ള ആദ്യത്തെ പ്രശസ്ത കവിയത്രിയും നോവലിസ്റ്റുമാണ് അമൃത പ്രീതം. ഇന്ന് ആഗസ്റ്റ് 31ന് അമൃതയുടെ 100-ാം ജന്മവാര്‍ഷികമാണ്. 1919 ആഗസ്റ്റ് 31ന് ഗുര്‍ജന്‍വാലയിലാണ് ജനനം. 16-ാമത്തെ വയസ്സിലാണ് ആദ്യത്തെ കവിത പ്രസിദ്ധീകരിക്കുന്നത്. 28 നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും വിഭജിച്ചതിന്ശേഷം പ്രീതം പാകിസ്ഥാനില്‍ താമസിച്ചു.

ആള്‍ ഇന്ത്യ റേഡിയോയിലും 1986ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആറ് ദശകത്തിലെ ജീവിത്തില്‍ നൂറോളം ബുക്കുകള്‍ രചിച്ചു. സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിക്കുന്ന ആദ്യ വനിതയാണ് പ്രീതം. 1982ല്‍ ഭാരതീയ ജ്ഞാനപീഠവും ലഭിച്ചിട്ടുണ്ട്. 1969ല്‍ പത്മശ്രീയും 2004ല്‍ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.

2005 ഒക്ടോബര്‍ 31ന് ഡല്‍ഹിയില്‍ വെച്ച് തന്‍റെ 86-ാം വയസ്സില്‍ അമൃത പ്രീതം അന്തരിച്ചു.

Share
അഭിപ്രായം എഴുതാം