ഇന്ത്യ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല, ഇനി വരും കാലങ്ങളിലും അത് ചെയ്യില്ല; വെങ്കയ് നായിഡു

വെങ്കയ് നായിഡു

ഹൈദരാബാദ് ആഗസ്റ്റ് 31: ഇന്ത്യ ഒരു രാജ്യത്തെയും കഴിഞ്ഞ കാലങ്ങളില്‍ ആക്രമിച്ചിട്ടില്ല, വരും കാലങ്ങളിലും അങ്ങനെ ചെയ്യില്ല- ഉപരാഷ്ട്രപതി വെങ്കയ് നായിഡു ശനിയാഴ്ച പറഞ്ഞു. പക്ഷേ, ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ആരെങ്കിലും ഇടപെട്ടാല്‍ ഉചിതമായ മറുപടി തിരിച്ച് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ സംസാരിക്കുകയായിരുന്നു വെങ്കയ് നായിഡു. ഇന്ത്യ സമാധാനപ്രിയ രാജ്യമാണെന്നും ലോകമേ തറവാട് എന്നതില്‍ വിശ്വസിക്കുന്നവരുമാണെന്ന് നായിഡു പറഞ്ഞു.

ഇന്ത്യ ആരെയും ആക്രമിച്ചിട്ടില്ല. ഇനിയും ചെയ്യില്ല, എന്നാല്‍ രാജ്യത്തിന്‍റെ ആഭ്യന്തരവിഷയത്തില്‍ ഇടപെട്ടാല്‍ മറുപടി നല്‍കും. ഞങ്ങളുടെ അയല്‍രാജ്യമുള്‍പ്പെടെ (പാകിസ്ഥാന്‍ എന്ന് പറഞ്ഞില്ല) എല്ലാവരും അത് മനസ്സിലാക്കണമെന്നും നായിഡു വ്യക്തമാക്കി. അവരവര്‍ക്കും ലോകത്തിനും ഭീഷണിയായ ഭീകരാക്രമണത്തിനെ സഹായിക്കുകയും, നിക്ഷേപം നടത്തുകയും, പരിശീലിപ്പിക്കുകയും ചെയ്യുന്നുവരോടാണെന്നും നായിഡു വ്യക്തമാക്കി.

അയല്‍രാജ്യങ്ങളോടെല്ലാം സൗഹൃദപരമായ ബന്ധമാണ് ഞങ്ങള്‍ക്കാവശ്യം. ഞങ്ങള്‍ക്ക് ആരുടെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടണമെന്നില്ല. തിരിച്ചും അത് ഉണ്ടാകണം. നായിഡു പറഞ്ഞു.

Share
അഭിപ്രായം എഴുതാം