ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തും കച്ച് മേഖലയിലും കനത്ത സുരക്ഷ

ന്യൂഡല്‍ഹി ആഗസ്റ്റ് 29: പാകിസ്ഥാന്‍ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തിലെ കച്ച് മേഖലയിലും കാണ്ട്ല തുറമുഖത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍റലിജന്‍സ് ഏജന്‍സികളാണ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. തീവ്രവാദികള്‍ കടല്‍മാര്‍ഗ്ഗം ഗുജറാത്തിലെത്തുമെന്നാണ് സൂചന.

തുറമുഖത്തും മേഖലയിലും കനത്ത സുരക്ഷയാണ്. അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിക്കാനാണ് നിര്‍ദ്ദേശം. സുരക്ഷാ ഏജന്‍സികള്‍, തീരസേന, കസ്റ്റംസ്, തുറമുഖ അധികൃതര്‍, ഇന്ത്യന്‍ നാവികസേന എന്നിവര്‍ ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതയിലാണ്.

Share
അഭിപ്രായം എഴുതാം