തരിഗാമിയെ സന്ദര്‍ശിക്കാന്‍ യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കി; യെച്ചൂരി വ്യാഴാഴ്ച ശ്രീനഗറിലേക്ക് പുറപ്പെടും

സീതീറാം യെച്ചൂരി

ന്യൂഡല്‍ഹി ആഗസ്റ്റ് 28: സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സീതീറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കി. അതിനായി യെച്ചൂരി വ്യാഴാഴ്ച ശ്രീനഗറിലേക്ക് പുറപ്പെടും. സിപിഎം പോളിറ്റ് ബ്യൂറോ അറിയിച്ചു. കാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ് തരിഗാമി.

കാശ്മീരിലെത്തുന്ന തനിക്ക് വേണ്ടുന്ന യാത്രാ സൗകര്യം ഒരുക്കണമെന്നും, ശാരീരിക അസ്വസ്ഥത മൂലം സേവകനെ അനുവദിക്കണമെന്നും കാണിച്ച് യെച്ചൂരി, കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന് കത്തയച്ചു.

പാര്‍ട്ടി സഹപ്രവര്‍ത്തകനെ കാണാനായാണ് പോകാന്‍ അനുവദിച്ചതെന്നും രാഷ്ട്രീയപരമായ വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം