നികുതി ഒഴിവാക്കിയ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ച് പുതുച്ചേരി മുഖ്യമന്ത്രി

വി നാരായണസ്വാമി

പുതുച്ചേരി ആഗസ്റ്റ് 28: ധനകാര്യവകുപ്പും നിയന്ത്രിക്കുന്ന പുതിച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി 2019-20 ബഡ്ജറ്റ് ബുധനാഴ്ച അവതരിപ്പിച്ചു. 8425 കോടി രൂപയുടെ നികുതി ഒഴിവാക്കിയാണ് വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചത്. 65% ആയ 5435 കോടി രൂപ സംസ്ഥാനത്തിന്‍റെയും 22% ആയ 1890 കോടി രൂപ കേന്ദ്രസഹായവുമാണ്. ബഡ്ജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള 13% ആയ 1100 കോടി രൂപ തുറന്ന വിപണിയല്‍ നിന്നുമാണ്.

എംഎല്‍എ വികസന ഫണ്ട് 1 കോടിയില്‍ നിന്ന് 2 കോടിയായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതിയില്‍ ആശ്വാസമായി നല്‍കുന്ന 2500 രൂപയില്‍ നിന്നും 3000 ആയി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം