കുടുംബത്തിലെ 13 പേര്‍ക്ക് ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റു

ഹാജിപൂര്‍ ആഗസ്റ്റ് 28: പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതികരിച്ചതിന് ഒരു കുടുംബത്തിലെ 13 പേര്‍ ആസിഡ് ആക്രമണത്തിനിരയായി. വൈശാലി ജില്ലയിലെ ദാവൂദ്പൂര്‍ ഗ്രാമത്തിലാണ് ഇന്ന് സംഭവം നടന്നത്. രണ്ട് സ്ത്രീകളടക്കം പതിമൂന്ന് പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാഘവ് ദയാല്‍ പറഞ്ഞു. കുടുംബത്തിലെ പെണ്‍കുട്ടിയെ ശല്യം ചെയ്ത് ചോദ്യം ചെയ്തതിന് പ്രതികാരമായാണ് ഇത് ചെയ്തതെന്ന് ഇരയായവര്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം