ലഖ്‌നൗ ആഗസ്റ്റ് 24: ഉത്തര്‍പ്രദേശിലെ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യുടെ മുന്‍ സഖ്യകക്ഷിയായ സുഹ്ലേദേവ് ഭാരതീയ സമാജ് പാര്‍ട്ടി, വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഹകരണം ശക്തിപ്പെടുത്തും. സംസ്ഥാനത്തെ 13 നിയമസഭ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ഭാര്‍ എസ്പി നേതാവ് അഖിലേഷ് യാദവിനെ വെള്ളിയാഴ്ച സന്ദര്‍ശിച്ചു. സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ സഹകരണത്തിന്റെ സാധ്യതകളെപ്പറ്റി സംസാരിച്ചു.
സഹകരണത്തിന് എസ്പി സമ്മതം അറിയിച്ചിട്ടില്ല. 13 സീറ്റുകളില്‍ 3 സീറ്റുകള്‍ എസ്ബിഎസ്പി അഭ്യര്‍ത്ഥിച്ചെന്ന് എസ്പി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ 2 സീറ്റുകള്‍ നല്‍കാനാണ് എസ്പി നേതൃത്വത്തിന് താത്പര്യമുള്ളൂവെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി.