തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി ആഗസ്റ്റ് 22: ബിഡിജെഎസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയെ ചെക്ക് മടങ്ങിയ കേസുമായി ബന്ധപ്പെട്ടാണ് യുഎഇ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരായി വയനാട്ടില്‍ മത്സരിച്ചിരുന്നു തുഷാര്‍.

തുഷാറിനെ ചൊവ്വാഴ്ച അജ്മല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അജ്മലിലുള്ള ബിസിനസ്സുകാരനായ തൃശ്ശൂര്‍ക്കാരന്‍ നാസില്‍ അബ്ദുള്ളയുടെ പരാതിപ്രകാരമാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. 10 കോടി രൂപയുടെ ചെക്കാണ് മടങ്ങിയത്.

10 വര്‍ഷം മുന്‍പ് നാസിലിന് നല്‍കിയ ചെക്കാണ് മടങ്ങിയത്. തീയതി സൂചിപ്പിക്കാത്ത ചെക്കാണ് നല്‍കിയിരുന്നത്. തുഷാര്‍ അജ്മലിലെത്തിയതിനെ തുടര്‍ന്ന് പരാതിക്കാരന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

തുഷാറിനെ മോചിപ്പിക്കാന്‍ വേണ്ടുന്ന ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തിന്‍റെ അച്ഛനുമായ വെള്ളാപ്പള്ളി നടേശനും പ്രമുഖരായ ബിസിനസ്സുകാരും വേണ്ടുന്ന രേഖകള്‍ സമര്‍പ്പിക്കും.

Share
അഭിപ്രായം എഴുതാം