രാജ്യസഭയിലേക്ക് വിജയിച്ചതിന് മന്‍മോഹന്‍ സിങ്ങിനെ അനുമോദിച്ച് സ്റ്റാലിന്‍

ഡോ മന്‍മോഹന്‍ സിങ്ങ്

ചെന്നൈ ആഗസ്റ്റ് 21: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഡോ മന്‍മോഹന്‍ സിങ്ങിനെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദിച്ച് ഡിഎംകെ പ്രസിഡന്‍റ് എംകെ സ്റ്റാലിന്‍. പുനര്‍തെരഞ്ഞെടുപ്പില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് മന്‍മോഹന്‍ സിങ്ങിന് ഹൃദയം നിറഞ്ഞ വിജയാശംസകള്‍ നേരുന്നു-സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

അദ്ദേഹത്തിന്‍റെ അനുഭവജ്ഞാനം കൊണ്ട് രാജ്യത്തിനും പാര്‍ലമെന്‍റിനും പ്രയോജനം ഉണ്ടാകുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം