കുടകില്‍ പ്രളയാവസ്ഥ മെച്ചപ്പെടുന്നു; ഉരുള്‍പൊട്ടല്‍ തുടരുന്നു

മൈസൂര്‍ ആഗസ്റ്റ് 16: ശക്തമായ പ്രളയത്തില്‍ നിന്ന് കുടക് ജില്ല മെച്ചപ്പെട്ട് വരുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ ഈ വര്‍ഷവും കനത്ത നഷ്ടമാണുണ്ടായത്. കഴിഞ്ഞ വര്‍ഷവും പ്രളയത്തിലും ഉരുള്‍പൊട്ടലിലും കനത്ത നാശനഷ്ടമാണുണ്ടായത്.

വീടുകള്‍, കൃഷിസ്ഥലങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും കനത്ത നഷ്ടമാണുണ്ടായത്. ദുരന്തത്തിലുണ്ടായ നഷ്ടങ്ങള്‍ ജില്ലാ ഭരണകൂടം വിലയിരുത്തി. അധികൃതര്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

Share
അഭിപ്രായം എഴുതാം