73-ാമത് സ്വതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം; മഹാത്മഗാന്ധിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മോദി

ന്യൂഡല്‍ഹി ആഗസ്റ്റ് 15: രാജ്യമിന്ന് 73-ാമത് സ്വതന്ത്ര്യദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിക്ക് രാജ്ഘട്ടിലെത്തി വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് റെഡ്ഫോര്‍ട്ടിലേക്ക് പോകുന്നതിന് മുന്നോടിയായാണ് മോദി രാജ്ഘട്ടിലെത്തിയത്.

മഴയെ അവഗണിച്ചുകൊണ്ട് നിരവധി ആളുകളാണ് സ്വതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കുകൊള്ളാനായി റെഡ് ഫോര്‍ട്ടിലെത്തിയത്.

Share
അഭിപ്രായം എഴുതാം