രാജ്യസഭ ഉപതെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് നീരജ് ശേഖര്‍

ലഖ്നൗ ആഗസ്റ്റ് 14: രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖരന്‍റെ മകന്‍ നീരജ് ശേഖര്‍ ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

നേരത്തെ സമാജ്വാദി പാര്‍ട്ടി അംഗമായിരുന്ന ശേഖര്‍ രാജി വെച്ചത് കാരണമാണ് സ്ഥാനം ഒഴിഞ്ഞത്. രാജ്യസഭയില്‍ നിന്ന് രാജിവെച്ചതിന് ശേഷമാണ് ശേഖര്‍ ബിജെപിയില്‍ ചേര്‍ന്നത്. 2020 നവംബര്‍ 20 വരെയാണ് കാലാവധി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന ബിജെപി പ്രസിഡന്‍റ് ദിയോ സിങ്, യുപി മന്ത്രിമാര്‍, ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എംഎല്‍എ രവിശങ്കര്‍ സിങ്, മുന്‍ എംഎല്‍സി സിപി ചന്ദ്ര എന്നിവരടക്കം ചില മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാക്കളും ശേഖറിനെ പിന്തുണച്ച് എത്തിയിരുന്നു.

ബുധനാഴ്ചയായിരുന്നു പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. പേപ്പറിനെ സംബന്ധിച്ച പരിശോധനകള്‍ ആഗസ്റ്റ് 16ന് നടത്തും. ആഗസ്റ്റ് 19നാണ് പിന്‍വലിക്കാനുള്ള അവസാന തീയതി.

Share
അഭിപ്രായം എഴുതാം