ഗുലാംനബി ആസാദിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

ഗുലാംനബി ആസാദ്

ന്യൂഡല്‍ഹി ആഗസ്റ്റ് 8: കോണ്‍ഗ്രസ്സ് എംപി ഗുലാംനബി ആസാദിനെ വ്യാഴാഴ്ച ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. കോണ്‍ഗ്രസ്സ് നേതാക്കളുമായി കോണ്‍ഗ്രസ്സ് ഓഫീസില്‍ സമ്മേളനത്തിനെത്തിയതായിരുന്നു ആസാദ്.

ജമ്മു കാശ്മീര്‍ കോണ്‍ഗ്രസ്സ് നേതാവ് ഗുലാം അഹ്മ്മദ് മിര്‍ ആസാദിനൊപ്പം ഉണ്ടായിരുന്നു. ഇരുവരെയും വിമാനത്താവളത്തിന്‍റെ പുറത്തേക്ക് കടത്താതെ തടഞ്ഞു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബുധനാഴ്ച കാശ്മീര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആസാദ് നടത്തിയ വിമര്‍ശനത്തിനെതിരെയാണ് സംഭവം.

Share
അഭിപ്രായം എഴുതാം