സുഷമ സ്വരാജിന്റെ സംസ്‌ക്കാരം പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ ഇന്ന് ഉച്ചയ്ക്ക് നടത്തും

ന്യൂഡല്‍ഹി ആഗസ്റ്റ് 7: മുന്‍ വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജ് ചൊവ്വാഴ്ച രാത്രിയില്‍ അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ച് പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ ബുധനാഴ്ച ഉച്ചയ്ക്ക് സുഷമയുടെ സംസ്ക്കാരം നടക്കും.

സുഷമയുടെ ഭൗതികശരീരം 11 മണിവരെ സ്വന്തം വസതിയില്‍ പൊതുദര്‍ശനത്തിനായി വെയ്ക്കുമെന്ന് ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡ മാധ്യമങ്ങളോട് പറഞ്ഞു. 12 മണിയോടെ ഭൗതികശരീരം പാര്‍ട്ടി ആസ്ഥാനത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

പൂര്‍ണ്ണ ബഹുമതികളോടെ ലോധി റോഡ് ശ്മശാനത്തില്‍ മൂന്നു മണിയോടെ സംസ്ക്കാരം നടക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു.

ഡല്‍ഹി ബിജെപി പ്രസിഡന്‍റ്, എംപി മനോജ് തിവാരി, അനുരാഗ് സിങ് താക്കൂര്‍ തുടങ്ങിയവര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു.

Share
അഭിപ്രായം എഴുതാം