സുഷമയുടെ മൃതദേഹം പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ചു

ന്യൂഡല്‍ഹി ആഗസ്റ്റ് 7: അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ മൃതദേഹം പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ചു. ബിജെപി പ്രസിഡന്‍റ് അമിത് ഷാ ദേശീയപതാക മൃതദേഹത്തില്‍ വിരിച്ചു.

ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡ, പാര്‍ട്ടി നേതാക്കളായ ഡോ ഹര്‍ഷ് വര്‍ദ്ധന്‍, രാജ്യവര്‍ദ്ധന്‍ സിങ് രാഥോര്‍, മനോജ് സിന്‍ഹ, ബംഗാള്‍ മുഖ്യമന്ത്രി രാഹുല്‍ സിന്‍ഹ, സാക്ഷി മഹാരാജ്, ജയപ്രദ എന്നിവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. പ്രിയപ്പെട്ട പാര്‍ട്ടി നേതാവിന്‍റെ മൃതശരീരം കണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിലപിച്ചു.

2014 മെയ് 26 മുതല്‍ 2019 മെയ് 30 വരെയായിരുന്നു വിദേശകാര്യമന്ത്രിയായി സുഷമ സേവനം അനുഷ്ഠിച്ചത്. നിയമസഭയിലേക്ക് മൂന്ന് തവണയും പാര്‍ലമെന്‍റംഗമായി ഏഴ് തവണയും സുഷമയെ തെരഞ്ഞെടുത്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം