ഫറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തിട്ടില്ല

ഫറൂഖ് അബ്ദുള്ള

ന്യൂഡല്‍ഹി ആഗസ്റ്റ് 6: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ച പറഞ്ഞു. അബ്ദുള്ളയെപ്പറ്റിയുള്ള അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അമിത് ഷാ.

ഫറൂഖ് അദ്ദേഹത്തിന്‍റെ തന്നെ താല്‍പര്യത്തില്‍ അദ്ദേഹത്തിന്‍റെ വീട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും വീട്ടുതടങ്കലിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം