ഉന്നാവോ കേസ്; പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു

ന്യൂഡല്‍ഹി ആഗസ്റ്റ് 5: ഉന്നാവോ ബലാത്സംഗിത്തിനിരയായ പെണ്‍കുട്ടിയെയും അവരുടെ അഭിഭാകനെയും കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ ആശുപത്രിയില്‍ നിന്ന് ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി തിങ്കളാഴ്ച നിര്‍ദ്ദേശിച്ചു. ട്രക്കും കാറും കൂട്ടിയിടിച്ച് ഉത്തര്‍പ്രദേശില്‍ വെച്ച് നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെയും അഭിഭാഷകനെയും മെച്ചപ്പെട്ട ചികിത്സയ്ക്കായാണ് തലസ്ഥാലത്തേക്ക് മാറ്റുന്നത്.

വൈദ്യശാസ്ത്രപ്രകാരം മെച്ചപ്പെട്ട ചികിത്സയ്ക്കായാണ് ഈ തീരുമാനമെന്ന് കോടതി അറിയിച്ചു. മികച്ച ചികിത്സ നല്‍കാനായി വിമാനമാര്‍ഗ്ഗം പെണ്‍കുട്ടിയെയും അഭിഭാഷകനെയും എയിംസിലേക്ക് മാറ്റുമെന്ന് ജസ്റ്റിസ് ദീപക് ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.

Share
അഭിപ്രായം എഴുതാം