ഉന്നാവോ കേസില്‍ ഉചിതമായ ഉത്തരവ് ഇന്ന്; സുപ്രീംകോടതി

ന്യൂഡല്‍ഹി ആഗസ്റ്റ് 1: ഉന്നാവോ കേസ് ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുന്നതിനും ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്കും കുടുംബാഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനുമുള്ള വിധി ഇന്ന് സുപ്രീംകോടതി വിധിക്കും. ഇന്ന് 2 മണിക്ക്ശേഷം വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

ഉന്നാവോ കേസില്‍ സിബിഐ., ജനറല്‍ തുഷാര്‍ മേഹ്ത, അമിക്കസ് ക്യൂറി വി ഗിരി എന്നിവരുടെ വാദപ്രതിവാദങ്ങള്‍ കോടതി കേട്ടു. തനിക്ക് ഭീഷണിയുണ്ടെന്നറിയിച്ച് പെണ്‍കുട്ടി അയച്ച കത്ത് കോടതിയെ അറിയിക്കാന്‍ കാലതാമസം നേരിട്ടതില്‍ തുഷാര്‍ വിശദീകരിച്ചു. ഒരു മാസം 5,000 ത്തോളം കത്തുകള്‍ കോടതിക്ക് ലഭിക്കുന്നുണ്ട്. ഈ മാസം 6,900 കത്തുകള്‍ ലഭിച്ചു. അതുകൊണ്ട് തന്നെ കോടതിക്ക് പെണ്‍കുട്ടിയുടെ പേരറിയണമെന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടത്തെപ്പറ്റി അന്വേഷിക്കാന്‍ സിബിഐ എന്ത് സമയം എടുക്കുമെന്ന ചീഫ് ജസ്റ്റിസിന്‍റെ ചോദ്യത്തിന് അറിയിക്കാം എന്ന് തുഷാര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം