റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരിഭ്രാന്തി പരത്തി പെട്രോൾ പമ്പിന് സമീപത്തെ വീടിന് തീപിടിച്ചു

July 30, 2022 - 10:39 am

പറവൂർ: പെട്രോൾ പമ്പിന് സമീപത്തെ വീടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. 29/07/22 വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കെ.എം.കെ രവി മേനോ‍െന്റെ വീടിന്റെ മുകൾ നിലയിലാണ് തീപിടിച്ചത്.

നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ വീട്ടുകാർ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. മുകൾ നിലയിൽ വെൽഡിങ് ജോലികൾ നടക്കുന്നതിനിടെ തീപ്പൊരി കിടക്കയിൽ വീണു.

തൊഴിലാളികൾ വെള്ളം ഒഴിച്ചു കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നു. ഉടൻ പൊലീസും രണ്ട് യൂണിറ്റ് ഫയർഫോഴ്സും എത്തി. പെട്രോൾ പമ്പിലെ സുരക്ഷാസംവിധാനം പ്രവർത്തനസജ്ജമാക്കി. കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് കെടുത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *