റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹയർ സെക്കൻഡറി ഫലമറിയുവാൻ വെബ് സൈറ്റിൽ കയറിയ വിദ്യാർത്ഥികളും രക്ഷിതാക്കളും എത്തിപ്പെട്ടത് അശ്ലീല സൈറ്റിൽ .

July 17, 2020 - 4:23 pm

തൃശ്ശൂര്‍: കേരള പരീക്ഷാഭവന്റെ പേരിൽ വ്യാജമായി നിർമ്മിച്ച സൈറ്റുകളുടെ ലിങ്കുകളിൽ കയറിയവർക്കാണ് ദുരനുഭവം ഉണ്ടായത്. എസ് എസ് എൽ സി പരീക്ഷാ ഫല പ്രഖ്യാപന സമയത്തും ഇത്തരം തട്ടിപ്പ് നടന്നിരുന്നു.

ഫലമറിയുവാനുള്ള വെബ് സൈറ്റുകളുടെ ലിങ്കുകൾ പ്രചരിപ്പിച്ച സാമൂഹ്യമാ ധ്യമങ്ങളിൽ പരീക്ഷ ഭവന്റെ പേരിൽ വ്യാജമായി നിർമ്മിച്ച സൈറ്റിന്റെ ലിങ്കും ചേർത്തിരുന്നു. ബുധനാഴ്ച ഫലപ്രഖ്യാപനത്തിന് ശേഷം ലിങ്ക് തുറന്നവരിൽ ചിലർക്കാണ് വ്യാജ സൈറ്റ് ലഭിച്ചത്.

ലിങ്കുകൾ അധ്യാപകരും മറ്റ് ധാരാളമാളുകളും ഷെയർ ചെയ്തിരുന്നു. തട്ടിപ്പറിയാതെ ഷെയർ ചെയ്തവരോട് സൈറ്റിൽ കയറിയവർ പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. പ്ലസ് ടു ഫലമറിയുവാൻ സൈറ്റിൽ കയറിയവർ അശ്ലീല വീഡിയോ കണ്ട് ഞെട്ടി, പരീക്ഷാ ഭവന്റെ പേരിൽ വ്യാജമായി നിർമ്മിച്ച സൈറ്റാണ് വില്ലനായത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *