തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നത് ഏകദേശം 7 ലക്ഷം കോടി രൂപ ലാഭിക്കാനും ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കാനും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ചയിൽ 1.6 ശതമാനം വരെ വർധന വരുത്താനും കഴിയുമെന്ന് ബിജെപി എംപി പി.പി. ചൗധരി.
മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ എട്ടംഗ ഉന്നതതല സമിതിയെ ഈ ആശയം പരിശോധിക്കാൻ നിയോഗിച്ചിരുന്നു
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന നിർദ്ദേശം പരിശോധിക്കുന്ന 39 അംഗ പാർലമെന്ററി സംയുക്ത സമിതിയുടെ (ജെപിസി) അധ്യക്ഷനാണ്ചൗധരി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ എട്ടംഗ ഉന്നതതല സമിതിയെ ഈ ആശയം പരിശോധിക്കാൻ നിയോഗിച്ചിരുന്നുവെന്നും പിന്നീട് സമിതിയുടെ നിർദേശം പരിശോധിക്കാനായി ജെപിസിക്ക് കൈമാറിയെന്നും ചൗധരി പറഞ്ഞു.
കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി ഏകദേശം 186 ദിവസമെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ സമിതിയുടെ ശുപാർശകൾ ആദ്യ ഘട്ടത്തിൽ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിപ്പിക്കുകയും അതിനുശേഷം പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനുള്ളിൽ നടത്തുകയും ചെയ്യണമെന്നാവശ്യപ്പെടുന്നു.
ജെപിസിയിൽ അധ്യക്ഷന് പുറമെ 27 ലോക്സഭാ എംപിമാരും 12 രാജ്യസഭാ എംപിമാരും ഉൾപ്പെടുന്നു.
ഭരണഘടനാ ഭേദഗതി ബിൽ (129-ാം ഭേദഗതി), 2024, കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബിൽ, 2024 എന്നിവ പരിശോധിക്കാൻ ഔദ്യോഗികമായി രൂപവത്കരിച്ച ജെപിസിയിൽ അധ്യക്ഷന് പുറമെ 27 ലോക്സഭാ എംപിമാരും 12 രാജ്യസഭാ എംപിമാരും ഉൾപ്പെടുന്നു.’ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന നിർദ്ദേശത്തിന് നിരവധി പാർട്ടികളിൽ നിന്ന് ശക്തമായ എതിർപ്പ് നേരിടുന്നുണ്ട്. ഇത് ഫെഡറലിസത്തെയും സംസ്ഥാന നിയമസഭകളുടെ സ്വാതന്ത്ര്യത്തെയും ദുർബലപ്പെടുത്തുമെന്ന് അവർ വാദിക്കുന്നു.
സംസ്ഥാന ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ
സംസ്ഥാന ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾക്കായി നിലവിൽ ഗുജറാത്തിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിലാണ് ജെപിസി. ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി ക്ലബിൽ ചീഫ് സെക്രട്ടറി എം.കെ. ദാസ്, പോലീസ് ഡയറക്ടർ ജനറൽ ഡോ. കെ.എൽ.എൻ. റാവു എന്നിവരുമായി ചർച്ചകൾ നടത്തി. ഗാന്ധിനഗറിൽ മെയ് 20 ബുധനാഴ്ച വൈകുന്നേരം നടന്ന വാർത്താസമ്മേളനത്തിലാണ് ചൗധരി ഈ പ്രസ്താവനകൾ നടത്തിയത്