തിരുവനന്തപുരം, 22 മേയ് 2026:
നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞച്ചടങ്ങിൽ ഏറ്റവും ശ്രദ്ധേയമായ നിമിഷങ്ങളിലൊന്ന് പിണറായി വിജയനും പ്രോ ടെം സ്പീക്കർ ജി. സുധാകരനും തമ്മിലുള്ള ഹസ്തദാനവും സൗഹൃദപരമായ ഇടപെടലുമായിരുന്നു. സിപിഎമ്മിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് യുഡിഎഫ് പിന്തുണയോടെ അന്പലപ്പുഴയിൽ നിന്ന് വിജയിച്ച ജി. സുധാകരൻ പ്രോ ടെം സ്പീക്കറായി വേദിയിൽ ഇരുന്നപ്പോഴാണ് ഈ ദൃശ്യം കാണാനായത്.
പുഞ്ചിരിയോടെ ഹസ്തദാനം
പിണറായി വിജയൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തശേഷം ഡയസിലേക്ക് ചെന്നു ജി. സുധാകരനു കൈകൊടുക്കുകയും തോളിൽ തട്ടുകയും ചെയ്തു. ഇരുവരും പുഞ്ചിരിയോടെ പരസ്പരം സംസാരിച്ചതും സഭയിലെ ശ്രദ്ധ ആകർഷിച്ചു.
ജി. സുധാകരൻ യുഡിഎഫ് പിന്തുണയോടെ മത്സരിച്ചപ്പോൾ പിണറായി വിജയൻ അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അവയെല്ലാം മറന്ന് ഇരുവരും സൗഹൃദപരമായി ഇടപെട്ടതാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചയാകുന്നത്.
ടി. കെ. ഗോവിന്ദന്റെ ഹസ്തദാനവും ശ്രദ്ധേയം
തളിപ്പറന്പിൽ എം. വി. ഗോവിന്ദന്റെ ഭാര്യ ശ്യാമളയെ പരാജയപ്പെടുത്തി നിയമസഭയിലേത്തിയ ടി. കെ. ഗോവിന്ദനും സത്യപ്രതിജ്ഞയ്ക്കുശേഷം പിണറായി വിജയനു കൈകൊടുത്തു. പിണറായിക്കു ശേഷം കെ. എൻ. ബാലഗോപാലിനും കെ. രാജനും രാജീവ് ചന്ദ്രശേഖറിനും അഭിവാദ്യം നേർന്നു
ടി. കെ. ഗോവിന്ദനെ സത്യപ്രതിജ്ഞയ്ക്കായി വിളിച്ചപ്പോൾ ഭരണപക്ഷ എംഎൽഎമാർ ഡെസ്കിൽ കൈഅടിച്ച് ആഹ്ളാദം പങ്കുവച്ചതും സഭയിൽ ശ്രദ്ധേയമായി.
വി. കുഞ്ഞികൃഷ്ണനും അഭിവാദ്യം നൽകി
പയ്യന്നൂരിൽ നിന്ന് വിജയിച്ച മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണനും സത്യപ്രതിജ്ഞയ്ക്കുശേഷം പിണറായി വിജയനെ കൈഉയർത്തി അഭിവാദ്യം ചെയ്തു. പിണറായി തിരിച്ചും കൈഉയർത്തി പ്രതിസന്ധി നൽകി
സിപിഎമ്മിൽ നിന്ന് പുറത്ത് പോയ നേതാക്കൾ സത്യപ്രതിജ്ഞച്ചടങ്ങിൽ പിണറായി വിജയനോടു സൗഹൃദപരമായി ഇടപെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി . തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.