തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ സി മൊയ്തീനെതിരെ ഒളിയമ്പുമായി മുൻ എംഎൽഎ അനിൽ അക്കര രംഗത്ത്. എ സി മൊയ്തീന്റെ പങ്ക് അന്വേഷിക്കണം.ഈ വിഷയം ലോകയുക്തയുടെ ശ്രദ്ധയിൽ കൊണ്ട് വരും.മൊയ്‌തീൻ സഹകരണ മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച ലോണുകളിലും അദ്ദേഹം ശുപാർശ ചെയ്ത ലോണുകളിലും ക്രമക്കേടുണ്ടെങ്കിൽ മൊയ്‌തീനെതിരെ കേസെടുക്കണം. ഒന്നാം പ്രതി സുനിൽകുമാറിന്റെ അച്ഛൻ പറഞ്ഞത് അവിശ്വസിക്കേണ്ട ഒന്നല്ലെന്നും അനിൽ അക്കര ഫേസ് ബുക്കിൽ കുറിച്ചു.



