ഹൈലൈറ്റുകൾ
- പോക്സോ കേസിൽ പന്തളം തെക്കേക്കര സ്വദേശിയായ അനുകൃഷ്ണൻ (33) അറസ്റ്റിലായി.
- മെയ് 17-ന് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
- കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
News Portal
.
പന്തളം | പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര മന്നം നഗര്‍ ശ്രുതി നിലയം വീട്ടില്‍ അനുകൃഷ്ണന്‍ (33) നെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 17 ഞായറാഴ്ചയാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടിയുടെ ബന്ധുവിന്റെ പരാതിയിലാണ് പോലീസ് നടപടി.
പന്തളം എസ് എച്ച് ഒ. സജീഷ് കുമാര്‍, എസ് ഐ. യു വി വിഷ്ണു, എ എസ് ഐ. വിജയകുമാര്‍, സി പി ഒ. ശരത്ത് എസ് പിള്ള എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


