റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടികൾ ബാ​ർ കൗ​ൺ​സി​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​മം കാ​ണി​ച്ചെ​ന്ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി ബാ​ർ കൗ​ൺ​സി​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കും. ബാ​ർ കൗ​ൺ​സി​ലി​ന്‍റെ മൂ​ന്നം​ഗ അ​ച്ച​ട​ക്ക സ​മി​തി​യാ​ണ് വി​ഷ​യം പ​രി​ശോ​ധി​ക്കു​ക.

ആ​ന്‍റ​ണി രാ​ജു​വി​നും ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്കും ബാ​ർ കൗ​ൺ​സി​ൽ നോ​ട്ടീ​സ് ന​ൽ​കും.

തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മൂ​ന്ന് വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ ല​ഭി​ച്ച​തോ​ടെ എം​എ​ൽ​എ സ്ഥാ​നം ന​ഷ്ട​മാ​യ ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ഭി​ഭാ​ഷ​ക പ​ട്ട​വും ന​ഷ്ട​മാ​കു​മോ എ​ന്ന​താ​ണ് ഇ​നി അ​റി​യാ​നു​ള്ള​ത്. ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളി​ൽ ജനുവരി 9 ന് ചേ​രു​ന്ന ബാ​ർ കൗ​ൺ​സി​ൽ യോ​ഗം നി​ർ​ണാ​യ​ക​മാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളെ തു​ട‍​ർ​ന്നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ന്‍റ​ണി രാ​ജു​വി​നും ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്കും ബാ​ർ കൗ​ൺ​സി​ൽ നോ​ട്ടീ​സ് ന​ൽ​കും.

കേ​സി​ൽ മൂ​ന്നു​വ​ർ​ഷം ത​ട​വി​നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ കോടതി ശിക്ഷിച്ചത്.

വി​ശ​ദ​മാ​യ വാ​ദം കേ​ട്ട ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​ക​ളി​ലേ​ക്ക് ബാ​ർ കൗ​ൺ​സി​ൽ ക​ട​ക്കു​ക. ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ ന​ട​പ​ടി ഗു​രു​ത​ര​മെ​ന്നും നാ​ണ​ക്കേ​ടെ​ന്നു​മാ​ണ് ബാ​ർ കൗ​ൺ​സി​ലി​ന്‍റെ വി​ല​യി​രു​ത്ത​ൽ. കേ​സി​ൽ മൂ​ന്നു​വ​ർ​ഷം ത​ട​വി​നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി ശി​ക്ഷി​ച്ച​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *