.തിരുവനന്തപുരം: 2026 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്ന് (26.05.2026) ഉച്ചകഴിഞ്ഞ് മൂന്നിന് സെക്രട്ടേറിയറ്റ് പിആർഡി പ്രസ് ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam. kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ്ആപ്പിലൂടെയും പരീക്ഷാഫലം അറിയാം.
ഫലം പരിശോധിക്കേണ്ട വിധം:
1. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽനിന്നോ ‘Nammude Keralam’ ആപ്പ് ഡൗൺലോഡ് ചെയ്യുക.
2. ആപ്പിൽ വൺ ടൈം രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കി ലോഗിൻ ചെയ്യുക.
3. ഹോം പേജിലെ ‘Plus Two Results’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
4. രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകി ഫലം പരിശോധിക്കാം.
ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ:
Android (Play Store): https://play.google.com/store/apps/details?id=com.itmission.nkiOS (App Store): https:// apps.apple.com/in/app/nammude-keralam/id1595554541
വെബ്സൈറ്റുകൾ:
www. results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in
.മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala