മുംബൈ: മഹാരാഷ്ട്രയിൽ എസ്യുവി കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. ഇന്ന് (25.05.2026)പുലർച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. . മഹേഷ് അനിൽ പവാർ (25), ആദിത്യ അശോക് സലുൻകെ (21), റിതേഷ് രാജേന്ദ്ര ലോഖാൻഡെ (25), സുഹാസ് ജിതേന്ദ്ര ലോഖാൻഡെ (20), അൻഷ് സമീർ ചവാൻ (18), ഉത്കർഷ് ആനന്ദ് ഷിംഗ്തെ (21), അനിൽ അഭിമന്യു ഷിംഗ്തെ (25), നിതിൻ കിസാൻ നായ്കോണ്ഡെ (35) എന്നിവരാണ് മരിച്ചത്.
500 അടി താഴ്ചയിലേയ്ക്കാണ് മറിഞ്ഞത്
ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എസ്യുവി കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. 500 അടി താഴ്ചയിലേയ്ക്കാണ് മറിഞ്ഞത്.റായ്ഗഡ് ജില്ലയിലെ അംബനെലി ഖട്ട് സെക്ഷനിലാണ് അപകടം നടന്നത്.സത്താറയിൽ നിന്നുള്ളവരാണ് മരിച്ചത്. ദപോളിയിൽ നിന്ന് സത്താറയിലേക്ക് പോവുകയായിരുന്നു ഇവർ.