റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെളിച്ചെണ്ണക്കും തുവരപ്പരിപ്പിനും ചെറുപയറിനും സെപ്തംബർ 23 മുതൽ വില കുറയും

September 23, 2025 - 5:20 am

തിരുവനന്തപുരം | സെപ്തംബർ 23 മുതൽ സപ്ലൈകോയില്‍ വെളിച്ചെണ്ണക്കും തുവരപ്പരിപ്പിനും ചെറുപയറിനും വില കുറയും. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണക്ക് 30 രൂപയുമാണ് കുറച്ചത്. 319 രൂപയാണ് സബ്സിഡി വെളിച്ചെണ്ണയുടെ പുതുക്കിയ വില. സബ്സിഡിയിതര വെളിച്ചെണ്ണക്ക് 359 രൂപ നല്‍കിയാല്‍ മതിയാകും.

അടുത്ത മാസം മുതല്‍ 20 കിലോഗ്രാം വീതം അധിക അരി ലഭിക്കും.

കേര വെളിച്ചെണ്ണയുടെ വില 429 രൂപയില്‍നിന്ന് 419 ആക്കി. സബ്സിഡിയുള്ള തുവരപ്പരിപ്പിനും ചെറുപയറിനും കിലോക്ക് അഞ്ച് രൂപ വീതമാണ് കുറച്ചത്. യഥാക്രമം 88, 85 രൂപയാണ് പുതുക്കിയ വില. അടുത്ത മാസം മുതല്‍ എട്ട് കിലോ ശബരി അരിക്കു പുറമെ, 20 കിലോഗ്രാം വീതം അധിക അരി ലഭിക്കും. 25 രൂപ നിരക്കിലാണ് ഈ അരി നല്‍കുക. വില കുറച്ച് വേണ്ടത് പുഴുക്കലരിയാണോ പച്ചരിയാണോയെന്ന് കാര്‍ഡ് ഉടമകള്‍ക്ക് തിരഞ്ഞെടുക്കാം. മുഴുവന്‍ കാര്‍ഡുകാര്‍ക്കും ആനുകൂല്യം ലഭ്യമാകും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *