ഇടുക്കി: നെടുങ്കണ്ടം ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തില്‍ സെപ്റ്റംബർ പത്തു മുതല്‍ 16 വരെ നടക്കുന്ന ആർമി റിക്രൂട്ട്മെന്‍റ് റാലിക്കുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഉദ്യോഗാർഥികള്‍ക്കായാണ് റിക്രൂട്ട്മെന്‍റ് റാലി.
ഏഴ് ജില്ലകളില്‍നിന്നായി 4,000 ഉദ്യോഗാർഥികള്‍ റാലിയില്‍ പങ്കെടുക്കും. 120 ആർമി ഉദ്യോഗസ്ഥർക്കാണ് റിക്രൂട്ട്മെന്‍റ് റാലിയുടെ നടത്തിപ്പ് ചുമതല. ഉടുമ്പൻചോല തഹസില്‍ദാരുടെ ചേംബറില്‍ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ടിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗം തയാറെടുപ്പുകള്‍ അവലോകനം ചെയ്തു.
സ്റ്റേഡിയം സന്ദർശിച്ചു
റാലിക്കെത്തുന്ന ഉദ്യോഗാർഥികള്‍ക്കായി കെഎസ്‌ആർടിസി അധിക സർവീസുകള്‍ നടത്തും. സബ് കളക്ടർ അനൂപ് ഗാർഗ്, ഉടുമ്പൻചോല തഹസില്‍ദാർ കെ.ആർ. ജോണ്‍ പ്രിൻസ്, ആർമി റിക്രൂട്ടിംഗ് ഓഫീസർ പ്രദീപ്, ജൂണിയർ സൂപ്രണ്ട് ഗോപകുമാർ, സീനിയർ ക്ലർക്ക് ബി.അജി എന്നിവരുടെ നേതൃത്വത്തില്‍ റിക്രൂട്ട്മെന്‍റ് നടക്കുന്ന നെടുങ്കണ്ടം ഹൈആള്‍ട്ടിറ്റ്യൂഡ് സിന്തറ്റിക് സ്റ്റേഡിയം സന്ദർശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി.
വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുത്തു.
ആർമി ഓഫീസർമാർക്കു താമസ സൗകര്യം ഒരുക്കുന്ന നെടുങ്കണ്ടം വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളും സന്ദർശിച്ചു. താമസസ്ഥലത്ത് ഒരുക്കേണ്ട സൗകര്യങ്ങളും വാഹനപാർക്കിംഗ് സൗകര്യങ്ങളും സംഘം വിലയിരുത്തി. പൊതുമരാമത്ത്, വൈദ്യുതി, ആരോഗ്യം, ജലഅഥോറിട്ടി, പോലീസ്, വിദ്യാഭ്യാസം, തദ്ദേശ സ്വയം ഭരണം, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുത്തു.


