14 ഏക്കറില്‍ വരുന്നത് അത്യാധുനിക കായിക സമുച്ചയം : പത്തനംതിട്ടയിലെ പുതിയ സ്റ്റേഡിയത്തിന്റെ പ്രാഥമിക സര്‍വേ തുടങ്ങി

September 27, 2022

സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ കേരള സംഘം പുതിയ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ പ്രാഥമിക സര്‍വേ തുടങ്ങി. ഒരാഴ്ചക്കുള്ളില്‍ പ്രാഥമിക സര്‍വേ പൂര്‍ത്തിയാക്കുമെന്ന് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ കേരള എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍. ബാബുരാജന്‍ പിള്ള പറഞ്ഞു. 14 ഏക്കര്‍ സ്ഥലത്താണ് …

കോഴി വളര്‍ത്തല്‍ പരിശീലനം

September 26, 2022

കേന്ദ്ര സര്‍ക്കാരിന്റെ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിച്ച് സ്വയം സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആര്യ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍  സെപ്റ്റംബര്‍ 28,29,30 തീയതികളിലായി കോഴി വളര്‍ത്തല്‍ പരിശീലന …

ലോക വയോജന ദിനം: പോസ്റ്റര്‍ മത്സരം

September 26, 2022

ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ഡിഗ്രിതലത്തിലുള്ള വിദ്യാഥികള്‍ക്കായി മുതിര്‍ന്ന വനിതകളുടെ അതിജീവനവും സംഭാവനകളും എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചന മത്സരം നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ എ ത്രീ ചാര്‍ട്ട് പേപ്പറില്‍ തയാറാക്കി സെപ്റ്റംബര്‍ 28 നകം വിദ്യാഭ്യാസ/സ്ഥാപന മേധാവിയുടെ …

കുരുമ്പന്‍ മൂഴിയിലും അരയാഞ്ഞിലിമണ്ണിലും സുരക്ഷിതമായ നടപ്പാലം നിര്‍മിക്കും

September 26, 2022

കുരുമ്പന്‍ മൂഴി, അരയാഞ്ഞിലിമണ്‍ എന്നിവിടങ്ങളില്‍ ഉയരത്തില്‍ സുരക്ഷിതമായ നടപ്പാലം നിര്‍മിക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കുരുമ്പന്‍ മൂഴി, അരയാഞ്ഞിലിമണ്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി ജനങ്ങളുമായി സംവദിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഉയരത്തില്‍ നടപ്പാലം നിര്‍മിക്കുന്നതിനുള്ള …

ഭൂമി ലഭിക്കാനുള്ള ആദിവാസികള്‍ക്ക് എല്ലാം ഈ വര്‍ഷം തന്നെ സ്ഥലം ലഭ്യമാക്കും

September 26, 2022

വനാവകാശ നിയമ പ്രകാരം ജില്ലയില്‍ ഭൂമി ലഭിക്കാനുള്ള ആദിവാസികള്‍ക്ക് എല്ലാം ഈ വര്‍ഷം തന്നെ സ്ഥലം ലഭ്യമാക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിലയ്ക്കലില്‍ …

ബഗ്ലാംകടവ് സ്റ്റേഡിയം – വലിയകുളം റോഡ് നിർമാണോദ്ഘാടനം നടത്തി

September 26, 2022

ബഗ്ലാംകടവ് സ്റ്റേഡിയം – വലിയകുളം റോഡിന്റെ നിർമാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അഡ്വ.പ്രമോദ് നാരായൺ എം എൽ എ പറഞ്ഞു. റേഷന്‍കടപടിയില്‍ ബഗ്ലാംകടവ് സ്റ്റേഡിയം-വലിയകുളം റോഡ് നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. വടശേരിക്കര പഞ്ചായത്തിലെ കുടിവെള്ള പദ്ധതി …

ലഹരി മുക്ത ക്യാമ്പയിന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

September 26, 2022

ലഹരിക്കെതിരേ നാം ഒറ്റ മനസോടെ പൊരുതണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലഹരിമുക്ത കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ അടൂര്‍ സബ് ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ലഹരി …

സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി പത്തനംതിട്ട

September 26, 2022

സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി പത്തനംതിട്ടയെ ആന്റോ ആന്റണി എംപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. ബാങ്ക് സേവനങ്ങളും പണമിടപാടുകളും പൂര്‍ണമായും ഡിജിറ്റലാക്കണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ …

പത്തനംതിട്ടയിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ: സിപിഎം നേതാക്കൾ മാനസികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പിൽ

September 26, 2022

പത്തനംതിട്ട: പത്തനംതിട്ട പെരുനാട് മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടുത്തുമൂഴി സ്വദേശി ബാബു മേലേതിൽ ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് പറഞ്ഞു. അതേസമയം …

ശബരിമല തീർത്ഥാടന മുന്നൊരുക്കം: മന്ത്രിയുടെ നേതൃത്വത്തിൽ യോഗം

September 25, 2022

ശബരിമല തീർത്ഥാടന കാലം ആരംഭിക്കുന്നതിനു മുൻപ് നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താൻ പൊതുമരാമത്തു വകുപ്പ് വിപുലമായ യോഗം വിളിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. ഞായറാഴ്ച വൈകിട്ട് 3.30ന് …