റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാണാതായ നെയ്യാർഡാം സ്വദേശിനി കൊല്ലപ്പെട്ട നിലയിൽ

July 15, 2025 - 5:03 am

തിരുവനന്തപുരം: കാണാതായ നെയ്യാർഡാം സ്വദേശിനിയെ തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ തച്ചൻകോട് തടത്തരികത്തിൽ വീട്ടിൽ ഫിലോമിനയുടെ മകൾ ത്രേസ്യ (60)യാണ്‌ മരിച്ചത്. ഇവരെ 2024 ജൂലായ് ഒന്നു മുതൽ കാണാതായതായി നെയ്യാർഡാം പോലീസിൽ പരാതി ലഭിച്ചിരുന്നു.ജൂലൈ 14 തിങ്കളാഴ്ചയാണ് തിരുനെൽവേലിയിലെ ആളൊഴിഞ്ഞ പറമ്പിൽ സമീപവാസികൾ മൃതദേഹം കണ്ടത്

സംഭവത്തിൽ തിരുനൽവേലി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന

നെയ്യാർഡാം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ പരിശോധനയിൽ ത്രേസ്യയുടെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തിൽ തിരുനൽവേലി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ത്രേസ്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമികവിവരം. ഇവർ വർക്കലയിൽ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. പോലീസ് അന്വേഷണം ആരംഭിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *