തിരുവനന്തപുരം|ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ഇന്ന് (15.07.2025) പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു.
മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ.
അമേരിക്കയില്‍ നിന്ന് ദുബായ് വഴിയാണ് മുഖ്യമന്ത്രിയും ഭാര്യ കമലയും തിരിച്ചെത്തിയത്. ജൂലൈ അഞ്ചിനാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ.
