റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മില്‍മ പാല്‍വില ലിറ്ററിന് നാലു രൂപവരെ കൂടിയേക്കും : തീരുമാനം ഇന്ന്

July 15, 2025 - 10:31 am

തിരുവനന്തപുരം| മില്‍മ പാലിന് ലിറ്ററിന് നാലു രൂപവരെ വില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഇന്ന് (ജൂലൈ15) തീരുമാനമെടുക്കും. ലിറ്ററിന് മൂന്ന് മുതല്‍ നാലുരൂപ വരെ വര്‍ദ്ധനയാണ് ആലോചനയിലുള്ളത്. മില്‍മ ഫെഡറേഷന്റെ തിരുവനന്തപുരം പട്ടത്തുളള ഹെഡ് ഓഫീസില്‍ ഇന്ന് പതിനൊന്ന് മണിക്കാണ് മൂന്ന് മേഖല യൂണിയനുകളിലെ ചെയര്‍മാന്‍മാര്‍, എംഡിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗം നടക്കുന്നത്.

ലിറ്ററിന് പത്ത് രൂപ വര്‍ദ്ധനയാണ് എറണാകുളം യൂണിറ്റിന്റെ ശുപാര്‍ശ

സാധാരണ വില കൂട്ടല്‍ സര്‍ക്കാര്‍ അനുമതിയോടെയാണ് നടപ്പാക്കാറ്. മില്‍മ തിരുവനന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ദ്ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാല്‍ വില കൂട്ടേണ്ടതില്ലെന്ന നിലപാടിലാണ് മലബാര്‍ യൂണിയനെന്നാണ് വിവരം. ലിറ്ററിന് പത്ത് രൂപ വര്‍ദ്ധനയാണ് എറണാകുളം യൂണിറ്റിന്റെ ശുപാര്‍ശ. ഉത്പാദന ചെലവിന് ആനുപാതിക വര്‍ദ്ധന തിരുവനന്തപുരം യൂണിയന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും തുക എത്രയെന്ന് പറഞ്ഞിട്ടില്ല.

നിലവില്‍ മില്‍മ പാല്‍ വില ലിറ്ററിന് 52 രൂപയാണ്.

2019 സെപ്തംബറില്‍ നാല് രൂപയും 2022 ഡിസംബറില്‍ ലിറ്ററിന് ആറ് രൂപയും മില്‍മ കൂട്ടിയിരുന്നു. നിലവില്‍ മില്‍മ പാല്‍ വില (ടോണ്‍ഡ് മില്‍ക്ക്) ലിറ്ററിന് 52 രൂപയാണ്. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാലുല്‍പ്പന്നങ്ങള്‍ക്കും ആനൂപാതികമായി വില വര്‍ധിക്കും. സ്വകാര്യ ഉല്‍പാദകരും വില കൂട്ടും..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *