ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് : ക​പ്പ​ൽ ഉ​ട​മ​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് ക​പ്പ​ൽ ക​മ്പ​നി​ക​ളെ ല​ക്ഷ്യ​മി​ട്ട് വ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്നു. ഇ​റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ക​പ്പ​ലു​ക​ൾ​ക്ക് സു​ര​ക്ഷി​ത പാ​ത ഒ​രു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ക്രി​പ്റ്റോ ക​റ​ൻ​സി​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്ന് മാ​രി​ടൈം റി​സ്ക് ക​മ്പ​നി​യാ​യ ‘മാ​രി​സ്ക്സ്’ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ട​ലി​ടു​ക്ക് ക​ട​ക്കാ​ൻ ട്രാ​ൻ​സി​റ്റ് ഫീ​സാ​യി ബി​റ്റ്‌​കോ​യി​ൻ അ​ല്ലെ​ങ്കി​ൽ യു​എ​സ്ഡി​ടി പോ​ലു​ള്ള ക്രി​പ്റ്റോ ക​റ​ൻ​സി​ക​ൾ ആവശ്യപ്പെടുന്നു

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം കാ​ര​ണം യാ​ത്ര ത​ട​സ​പ്പെ​ട്ട ക​പ്പ​ലു​ക​ളെ​യാ​ണ് ത​ട്ടി​പ്പു​കാ​ർ പ്ര​ധാ​ന​മാ​യും ല​ക്ഷ്യം വെ​ക്കു​ന്ന​ത്. ഇ​റാ​നി​ലെ ഔ​ദ്യോ​ഗി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പേ​രി​ൽ ക​പ്പ​ൽ ക​മ്പ​നി​ക​ളെ ബ​ന്ധ​പ്പെ​ടു​ന്ന ഇ​വ​ർ, ക​ട​ലി​ടു​ക്ക് ക​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തി​നാ​യി ട്രാ​ൻ​സി​റ്റ് ഫീ​സാ​യി ബി​റ്റ്‌​കോ​യി​ൻ അ​ല്ലെ​ങ്കി​ൽ യു​എ​സ്ഡി​ടി പോ​ലു​ള്ള ക്രി​പ്റ്റോ ക​റ​ൻ​സി​ക​ളാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ക​പ്പ​ൽ ഉ​ട​മ​ക​ളെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​

ഔ​ദ്യോ​ഗി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​തി​ന് സ​മാ​ന​മാ​യ ഭാ​ഷാ​ശൈ​ലി​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് കൊ​ണ്ട് ത​ന്നെ പ​ല ക​പ്പ​ൽ ക​മ്പ​നി​ക​ളും ഈ ​ത​ട്ടി​പ്പി​ൽ വീ​ണു​പോ​കു​ന്നു​ണ്ട്. നേ​ര​ത്തെ ത​ന്നെ ഇ​ൻ​ഷു​റ​ൻ​സ് തു​ക​യും ഗ​താ​ഗ​ത​ച്ചെ​ല​വും വ​ർ​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ത്ത​രം സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ കൂ​ടി വ​രു​ന്ന​ത് ക​പ്പ​ൽ ഉ​ട​മ​ക​ളെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →