റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്‌റായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ ഇന്നും (ജൂൺ16) മിസൈല്‍ ആക്രമണം നടത്തി

June 16, 2025 - 11:06 am

ടെഹ്‌റാന്‍ | ഇസ്‌റായേല്‍ ആക്രമണം നിര്‍ത്തും വരെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകൾ. തിങ്കളാഴ്ചയും (ജൂൺ 16) ഇസ്‌റായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ പുതിയ മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവിലും ജറുസലേമിലും റെഡ് അലര്‍ട്ട് സൈറണുകള്‍ മുഴങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇസ്‌റായേലും ഇറാനും സമാധാന കരാറിൽ എത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. ‘ഒരു കരാറിനുള്ള സമയമാണിതെന്ന് ഞാന്‍ കരുതുന്നു,’ കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മുമ്പ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇറാനില്‍ ഇസ്‌റായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 406 പേര്‍ കൊല്ലപ്പെട്ടു.

ഇറാനെതിരായ ഇസ്‌റായേല്‍ തുടര്‍ച്ചയായി നടത്തുന്ന ബോംബാക്രമണം, ആണവ കേന്ദ്രങ്ങള്‍, വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍, സൈനിക സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ്. ഇറാനില്‍ ഇസ്‌റായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 406 പേര്‍ കൊല്ലപ്പെടുകയും 654 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന പറഞ്ഞു. ഇസ്‌റായേല്‍ പ്രചാരണം തുടര്‍ന്നാല്‍ പ്രതികരണങ്ങള്‍ കൂടുതല്‍ നിര്‍ണ്ണായകവും കഠിനവുമായിരിക്കുമെന്ന് ഇറാന്‍ വ്യക്കമാക്കി

ഇറാനിയന്‍ ആക്രമണങ്ങളില്‍ ഞായറാഴ്ച 10 പേരെങ്കിലും കൊല്ലപ്പെട്ടതായി ഇസ്‌റായേല്‍.

അതേ സമയം ഇറാനിയന്‍ ആക്രമണങ്ങളില്‍ ഞായറാഴ്ച 10 പേരെങ്കിലും കൊല്ലപ്പെട്ടതായി ഇസ്‌റായേല്‍ ആറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 13 ആയി. ബാറ്റ് യാമില്‍ ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ പതിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആറ് പേരുടെ മൃതദേങ്ങള്‍ കണ്ടെടുത്തു. മൂന്ന് പേരെ കാണാതായതായും സ്ഥിരീകരിച്ചു. ഹൈഫയുടെ കിഴക്കുള്ള അറബ് നഗരമായ തമ്രയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ നാല് പേര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്‌റായേല്‍ വെളിപ്പെടുത്തി. ആക്രമണങ്ങളെത്തുടര്‍ന്ന് രാജ്യത്തിന്റെ മധ്യമേഖലകളില്‍ 200 ലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *