കല്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കഗാന്ധിയോടൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മറ്റന്നാൾ വയനാട്ടിലെത്തും. പ്രിയങ്കാ ഗാന്ധിയുടെ ആദ്യ മത്സരമാണിത്. കേരളത്തിലെത്തുന്ന സോണിയ കല്‍പറ്റയിലെ പ്രിയങ്കയുടെ റോഡ് ഷോയിലും നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും ഒപ്പമുണ്ടാകും. പ്രിയങ്ക 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.
രാഹുല്‍ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സി.പി.ഐ നേതാവ് സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാർഥി. മഹിളാ മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് കോർപ്പറേഷൻ കൗണ്‍സിലറുമായ നവ്യ ഹരിദാസാണ് ബി.ജെ.പി സ്ഥാനാർഥി.