റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് തുറന്നു പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

October 20, 2024 - 2:59 pm

​ഗോവ : സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എന്നാല്‍ അതിനർത്ഥം പാർലമെന്റിലെ പ്രതിപക്ഷം പറയുന്നത് പോലെയാണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി അഡ്വക്കേറ്റ്‌സ്-ഓണ്‍-റെക്കോർഡ് അസോസിയേഷൻ (എസ്‌സിഎഒആർഎ) സൗത്ത് ഗോവയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര നിയമ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. കഴിഞ്ഞ 75 വർഷം കൊണ്ട് നമ്മള്‍ വികസിപ്പിച്ചെടുത്ത നീതിന്യായ സംവിധാനം കൈമോശം വരരുതെന്നും അദ്ദേഹം പറഞ്ഞു. ഈ വരുന്ന നവംബർ 10 നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്.

ചില അപകടകരമായ സാഹചര്യം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഉണ്ട്.

സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് തുറന്നു പറഞ്ഞ അദ്ദേഹം, പക്ഷെ അതിനർത്ഥം പ്രതിപക്ഷ പാർട്ടികള്‍ സംസാരിക്കുന്ന ഭാഷയില്‍ സുപ്രീം കോടതി സംസാരിക്കണം എന്നല്ലെന്നും വ്യക്തമാക്കി.തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം വരുമ്പോള്‍ സുപ്രീം കോടതി ഒരു നല്ല സ്ഥാപനം ആവുകയും, പ്രതികൂലമാകുമ്പോള്‍ അങ്ങനെ അല്ലാതാവുകയും ചെയ്യുന്ന അപകടകരമായ ഒരു സാഹചര്യം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് തുറന്നടിച്ചു.

കോടതിക്ക് ഓരോ കേസും പ്രേത്യേകം പ്രേത്യേകം മാത്രമേ നോക്കി കാണാൻ കഴിയുകയുള്ളൂ

കോടതിക്ക് ഓരോ കേസും പ്രേത്യേകം പ്രേത്യേകം മാത്രമേ നോക്കി കാണാൻ കഴിയുകയുള്ളൂ എന്നും, ഒരു പ്രേത്യേക ആദർശം കോടതി പാലിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയെയോ ന്യായാധിപന്മാരെയോ, വരുത്തുന്ന തെറ്റുകളെയോ വിമർശിക്കുന്നത് സ്വാഗതാർഹമാണ്. പക്ഷെ ഒരു കേസിലെ വിധി നിങ്ങള്‍ക്ക് എതിരാകുമ്പോൾ കോടതി മോശമാണെന്ന് പറയുന്നത് ശരിയല്ല. ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *